Advertisement

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം

April 20, 2022
1 minute Read

ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർത്ഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല.

കഴിഞ്ഞ നാല് ദിവസമായി യുവതി യുവാവിന്റെ വീട്ടിൽ സത്യാഗ്രഹം നടത്തുകയിരുന്നു. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റിയിട്ടുണ്ട്. ചെന്നൈയിൽ പെൺകുട്ടി ജോലിചെയ്യുന്ന ബാങ്കിന്റെ അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതിനിടയിലാണ് ഇവർ തമ്മിൽ പ്രണയത്തിലാകുന്നത്‌.

Read Also : ഉപദ്രവിച്ചു എന്ന പെൺകുട്ടി പറയുന്ന സമയത്ത് ബസ് ഓടിക്കുകയായിരുന്നു : കെഎസ്ആർടിസി ഡ്രൈവർ

കഴിഞ്ഞ ഏഴുമാസമായി ഇവർ അടുപ്പത്തിലാണ്. ഇതിനിടയിൽ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വിഷയം ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Rape complaint malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top