ഞാൻ കോലിക്കെതിരെ കളിച്ചിരുന്നെങ്കിൽ അദ്ദേഹം ഇത്ര റൺസ് നേടുമായിരുന്നില്ല: ഷൊഐബ് അക്തർ

താൻ കോലിക്കെതിരെ കളിച്ചിരുന്നെങ്കിൽ അദ്ദേഹം ഇത്ര റൺസ് നേടുമായിരുന്നില്ല എന്ന് പാകിസ്താൻ്റെ മുൻ താരം ഷൊഐബ് അക്തർ. അക്തറിനെതിരെ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് കോലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടി ആയാണ് അക്തർ രംഗത്തുവന്നത്. (shoaib akhtar virat kohli)
“വിരാട് കോലി ഒരു നല്ല മനുഷ്യനും വലിയ ക്രിക്കറ്ററുമാണ്. വലിയ ക്രിക്കറ്റ് താരങ്ങളിൽ നിന്ന് വലിയ വാക്കുകളേ നിങ്ങൾ പ്രതീക്ഷിക്കൂ. അതിന് എനിക്ക് അദ്ദേഹത്തോട് നന്ദിയുണ്ട്. പക്ഷേ, ഞാൻ കോലിക്കെതിരെ കളിച്ചിരുന്നെങ്കിൽ അദ്ദേഹം ഇത്ര റൺസ് നേടുമായിരുന്നില്ല. എന്നാൽ, എത്ര റൺസ് നേടിയാലും അതിനായി അദ്ദേഹം ഏറെ വിയർപ്പൊഴുക്കേണ്ടി വന്നേനെ. ഞാൻ അദ്ദേഹത്തെ പലതവണ പുറത്താക്കിയേനെ. അദ്ദേഹത്തിന് 50 സെഞ്ചുറികൾ പോലും ഉണ്ടാവുമായിരുന്നില്ല. ഏറിയാൽ 20ഓ 25ഓ.”- അക്തർ വിശദീകരിച്ചു.
Read Also : കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണമെന്ന് രവി ശാസ്ത്രി
വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ രവി ശാസ്ത്രി പറഞ്ഞു. കോലി മാനസികമായി തളർന്നിരിക്കുകയാണെന്നും ഇടവേളയെടുത്ത് തിരികെവരണമെന്നും രവി ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ട് മുൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ കെവിൻ പീറ്റേഴ്സണും ഇതേ അഭിപ്രായം മുന്നോട്ടുവച്ചു.
“ആർക്കെങ്കിലും ഇടവേള വേണമെങ്കിൽ അത് കോലിക്കാണ്. ഇംഗ്ലണ്ട് പര്യടനത്തിനു മുൻപ്, ഒന്നര മാസമോ രണ്ട് മാസമോ ഇടവേളയെടുക്കണം. ഇനി ആറോ ഏഴോ വർഷങ്ങൾ ക്രിക്കറ്റ് കളിക്കാൻ കോലിക്ക് സാധിക്കും. അതുകൊണ്ടാണ് ഇടവേല എടുക്കണമെന്ന് പറയാനുള്ള കാരണം.”- രവി ശാസ്ത്രി പറഞ്ഞു. കോലി ആറ് മാസത്തെ ഇടവേളയെടുക്കണമെന്നാണ് പീറ്റേഴ്സൺ അഭിപ്രായപ്പെട്ടത്.
ഏറെക്കാലമായി മോശം ഫോമിലാണ് കോലി. ഐപിഎലിൻ്റെ 2022 സീസണിൽ ഇതുവരെ ആർസിബിയ്ക്കായി 7 മത്സരങ്ങൾ കളിച്ച താരം 124 സ്ട്രൈക്ക് റേറ്റിൽ 119 റൺസാണ് നേടിയിട്ടുള്ളത്. 48 ആണ് ഉയർന്ന സ്കോർ. ശരാശരി 19.8. ലക്നൗവിനെതൊരായ കഴിഞ്ഞ മത്സരത്തിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യത്തിനു പുറത്തായിരുന്നു. ഇന്ത്യയുടെ ടി-20 ക്യാപ്റ്റൻ സ്ഥാനവും ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനവും രാജിവച്ചതിനു പിന്നാലെ കോലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബിസിസിഐ നീക്കി. ഇതിനു പിന്നാലെ കോലി ടെസ്റ്റ് ക്യാപ്റ്റൻസിയും രാജിവച്ചു.
Story Highlights: shoaib akhtar on virat kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here