Advertisement

ഫുൾടൈം ഫോണിൽ; ഫോൺ അഡിക്ടായ ഗൊറില്ലയുടെ സ്ക്രീൻ സമയം കുറച്ച് അധികൃതർ….

April 20, 2022
Google News 0 minutes Read

ഇന്ന് നമുക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു വാക്കാണ് ഫോൺ അഡിക്ഷൻ. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഫോണിലും ലാപ്‌ടോപ്പിലുമൊക്കെയായി ഏറെ സമയം സ്‌ക്രീനിൽ ചെലവഴിക്കുന്നവരാണ്. ഈ കൊവിഡ് കാലം കുറച്ചധികം നമ്മെ സ്ക്രീനിലേക്ക് ഒതുക്കി എന്നുവേണം പറയാൻ. നമുക്ക് അറിയാം ഇന്ന് മിക്കവരും ഫോണിൽ സമയം ചെലവഴിക്കുന്നവരാണ്. എന്നാൽ മനുഷ്യനെ പോലെ ഫോൺ അഡിക്ടായ ഒരു ഗൊറില്ലയെ കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്. ചിക്കാഗോയിലെ ലിങ്കൺ പാർക്ക് സൂവിലെ അമരെ എന്ന ഗൊറില്ലയാണ് ഫോണിന് അഡിക്റ്റായി മാറിയത്. അധികൃതർ തന്നെയാണ് ഈ വിവരം അറിയിച്ചത്. അതോടെ ഗൊറില്ലയുടെ ഫോൺ സമയം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് മൃഗശാല അധികൃതർ.

ഗൊറില്ല എങ്ങനെ ഫോൺ അഡിക്റ്റായി മാറി എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നത്. മൃഗശാലയിൽ അമരയെ കാണാൻ നിരവധി ആളുകൾ എത്തുകയും ഫോട്ടോ പകർത്തുകയും ചെയ്യാൻ തുടങ്ങി. എന്നാൽ പിന്നീട് കൗതുകത്തിനായി ഈ ചിത്രങ്ങൾ ഗൊറില്ലയെ കാണിക്കുകയും ആദ്യം ആശ്ചര്യത്തോടെ നോക്കിയിരുന്ന ഗൊറില്ല പിന്നീട് അതിന് അഡിക്റ്റായി മാറുകയും ആയിരുന്നു. ഇപ്പോൾ ഫോണിൽ നിന്ന് മാറിയിരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗൊറില്ല.

കഴിഞ്ഞ ദിവസം ഒരു മൃഗം ആക്രമിക്കാൻ വന്നതുപോലും ഫോണിൽ കളിച്ചിരുന്നത് കാരണം ഗൊറില്ല അറിഞ്ഞില്ല. ഈ സംഭവമാണ് ഗൊറില്ലയിൽ നിന്ന് ഫോൺ വാങ്ങി വെക്കാൻ തീരുമാനിക്കാൻ പ്രധാന കാരണം. ഫോൺ ഉപയോഗം അമിതമായതോടെ മറ്റു മൃഗങ്ങളുമായി ചങ്ങാത്തം കൂടാനോ ഇടപഴകാനോ അമരെയ്ക്ക് ഇഷ്ടമില്ലാതായി. ഇനിയും ഇത് തുടർന്നാൽ വലിയ പ്രശ്നങ്ങളിലേക്ക് വഴി നഴിച്ചേക്കാമെന്ന അധികൃതരുടെ വിലയിരുത്തലാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ഫോൺ സമയം കുറയ്ക്കുന്നതിന് പുറമെ അമരെയുടെ കൂടിന് ചുറ്റിനും കയറുപയോഗിച്ച് കെട്ടാനും മൃഗശാലയിലേക്ക് ആളുകൾ എത്തുമ്പോൾ ഫോൺ കാണിക്കുന്നത് വിലക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here