മലിംഗയുടെ ബൗളിംഗ് ആക്ഷൻ; ശ്രീലങ്കൻ യുവ പേസർ മതീഷ പതിരന ചെന്നൈ സൂപ്പർ കിംഗ്സിൽ

ശ്രീലങ്കൻ യുവ പേസർ മതീഷ പതിരന ചെന്നൈ സൂപ്പർ കിംഗ്സിൽ. പരുക്കേറ്റ് പുറത്തായ ന്യൂസീലൻഡ് പേസർ മതീഷ പതിരനയ്ക്ക് പകരക്കാരനായാണ് ശ്രീലങ്കൻ താരത്തെ ചെന്നൈ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മതീഷയെ ചെന്നൈ ടീമിലെത്തിച്ചത്. കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സ് റിസർവ് നിരയിൽ ഉൾപ്പെട്ടിരുന്നു.
2020, 22 അണ്ടർ 19 ലോകകപ്പുകളിൽ ശ്രീലങ്കക്കായി കളിച്ച താരം സ്ലോഗ് ഓവറുകളിലടക്കം മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ്. മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയുടെ ബൗളിംഗ് ആക്ഷനാണ് പതിരനയ്ക്കും ഉള്ളത്.
ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരത്തിൽ പതിരന കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ആറ് മത്സരങ്ങളിൽ അഞ്ചും പരാജയപ്പെട്ട ചെന്നൈ പോയിൻ്റ് പട്ടികയിൽ 9ആം സ്ഥാനത്താണ്. ആറിൽ ആറും പരാജയപ്പെട്ട മുംബൈ ആണ് പട്ടികയിൽ അവസാന സ്ഥാനത്ത്.
Story Highlights: chennai super kings ipl matheesha pathirana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here