കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ

കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ യൂണിയനുകൾ. അടുത്ത മാസം അഞ്ചിന് അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ടിഡിഎഫ് വ്യക്തമാക്കി.
അഞ്ചാംതീയതി ശമ്പളം വന്നില്ലെങ്കിൽ ആറാംതീയതി പണിമുടക്കുമെണെന്നാണ് ബിഎംഎസ് നേതാക്കൾ പറയുന്നത്. ഈ മാസം 28ന് തീരുമാനിച്ചിരുന്ന പണമുടക്ക് മാറ്റിവയ്ക്കുകയാണെന്ന് സിഐടിയു വ്യക്തമാക്കി. 12 മണിക്കൂർ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് ഭരണ-പ്രതിപക്ഷ യൂണിയനുകളുടെ നിലപാട്. കെഎസ്ആര്‍ടിസിയില്‍ ജോലി സമയം 12 മണിക്കൂര്‍ ആക്കണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം.
Read Also : കെഎസ്ആർടിസി യാത്രാനിരക്ക്; വി.ഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി ആന്റണി രാജു
മാനേജ്‌മെന്റിനെതിരെ കടുത്ത അതൃപ്തി മുന്‍പും പ്രകടിപ്പിച്ചിട്ടുള്ള യൂണിയനുകള്‍ ജോലി സമയം കൂട്ടാനുള്ള തീരുമാനത്തെ ശക്തമായാണ് എതിര്‍ക്കുന്നത്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനായി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും ആലോചനകള്‍ നടന്നുവരുകയാണ്.
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകിയതില്‍ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകള്‍ സമരം ശക്തമാക്കിയിരുന്നു. വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും യൂണിയനുകള്‍ ധര്‍ണ നടത്തിയിരുന്നു.
Story Highlights: TDF and BMS say they will go on strike if they do not get paid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here