ശ്രീനിവാസന്റെ കൊലപാതകം; ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പേർ പിടിയിൽ, ആയുധങ്ങൾ എത്തിച്ച വാഹനങ്ങൾ കണ്ടെത്തിയതായി സൂചന

പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇതിനിടെ അക്രമികൾ സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തിയതായി സൂചന. ആയുധങ്ങൾ എത്തിച്ച ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്.
ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ നേരത്തെ നാല് പേർ അറസ്റ്റിലായിരുന്നു. ഇവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും.
ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു.
Read Also : ശ്രീനിവാസൻ വധക്കേസ്; നാല് പേർ പിടിയിലായെന്ന് സൂചന
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി അറിയിച്ചു.
Story Highlights: Two more arrested Srinivasan murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here