താരത്തിനൊപ്പം മറ്റൊരു താരം; സംവിധായകൻ രാജമൗലിയ്ക്കൊപ്പം കാർ ശേഖരത്തിലേക്ക് പുതിയൊരാൾ…

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന് എസ്.എസ് രാജമൗലി കാര്‍ശേഖരത്തിലേക്ക് പുതിയ അംഗമെത്തി. ഏതാണ്ട് 44.50 ലക്ഷം രൂപ വിലമതിയ്ക്കുന്ന വോള്‍വോ എക്സ്സി 40യുടെ എന്‍ട്രി ലെവല്‍ കാറാണ് രാജമൗലി സ്വന്തമാക്കിയിരിക്കുന്നത്. ഫ്യൂഷന്‍ റെഡ് നിറത്തിലുള്ള വോള്‍വോ XC40യാണ് അദ്ദേഹം വാങ്ങിയത്. തോറിന്റെ ചുറ്റികയുടെ ആകൃതിയിലെ ഹെഡ്ലാംപുകളും കുത്തനെയുള്ള എല്‍ഇഡി ടെയ്ല് ലൈറ്റുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സോഫ്റ്റ് ടച്ച് ലെതര്‍ സീറ്റുകളും പിയാനോ ബ്ലാക്ക് ഡാഷ്ബോര്‍ഡുമുള്ള വാഹനത്തില്‍ 12.3 ഇഞ്ച് ടച്ച്സ്ക്രീനാണ് ഉള്ളത്.
600 വാട്ടിന്റെ സൗണ്ട് സിസ്റ്റവും പനോരമിക് സണ്‍ റൂഫും വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ക്ലൈമറ്റ് കണ്ട്രോള് സംവിധാനവുമെല്ലാം ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. സുരക്ഷയുടെ കാര്യത്തിലും ഈ വാഹനം ഏറെ മുന്നിലാണ്. ഏഴ് എയര്‍ബാഗുകളും പാര്‍ക്ക് അസിസ്റ്റ്, ഡിസ്റ്റന്‍സ് അലര്‍ട്ട് എന്നിവയും XC40യിലുണ്ട്. ഈ സെഗ്മെന്റിലെ റഡാര്‍ ബേസ്ഡ് സിറ്റി സേഫ്റ്റി ആന്റ് ഡ്രൈവര്‍ അസിസ്റ്റ് സൗകര്യമുള്ള ആദ്യ കാറാണിത്.
മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗതയില്‍ വരെ സ്റ്റിയറിങ് അസിസ്റ്റും ഫോര്‍ സിലിണ്ടര്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 187 bhpയും 300Nm പരമാവധി ടോര്‍ക്കുമാണുള്ളത്. 8 സ്പീഡ് ഗിയര്‍ ബോക്സാണ് ഈ എസ്.യു.വിക്കുള്ളത്. XC40യുടെ വൈദ്യുതി പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നും വോള്‍വോ അറിയിച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു 7 സീരീസിന്റേയും ലാന്റ് റോവര്‍ റേഞ്ച് റോവറിന്റേയും വിഭാഗത്തില്‍ പെടുന്ന വാഹനമാണ് വോള്‍വോ XC40. ഈ രണ്ട് കാറുകളും നേരത്തെ തന്നെ രാജമൗലി തന്റെ കാർ ശേഖരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ബാഹുബലി, ആര്.ആര്.ആർ എല്ലാം ബോക്സ് ഓഫീസ് ഹിറ്റുകളാക്കിയ സൂപ്പർ താരത്തിന്റെ സൂപ്പർ കൂട്ടാണിതെന്നാണ് ആരാധകരുടെ പക്ഷം. ആര്.ആര്.ആർ വൻ വിജയമാണ് ബോക്സ് ഓഫീസിൽ ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ നായകനാക്കിയാണെന്നും സൂചനകൾ ഉണ്ട്.
Story Highlights: director rajamouli brings home the volvo xc40 suv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here