‘ക്ഷണം സിപിഐഎമ്മിന്റെ കാപട്യം’; ബദല്‍ കോണ്‍ഗ്രസ് മാത്രമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

ഇടതുമുന്നണിയിലേക്കുള്ള സിപിഐഎമ്മിന്റെ ക്ഷണം കാപട്യമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. ന്യൂനപക്ഷ രക്ഷകരുടെ കപടവേഷം ധരിക്കുന്ന സിപിഐഎമ്മുമായി സഹകരിക്കാന്‍ ലീഗിന് ഉദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമല്ല കേരളത്തിന്റെ സമീപനവും. ഫാസിസത്തിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്നത് കാപട്യം മാത്രമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ തിരിച്ചടിച്ചു. (et muhammed basheer slams cpim)
കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണ്. എന്നാല്‍ ഫാസിസത്തിന് ബദല്‍ കോണ്‍ഗ്രസ് മാത്രമേയുള്ളൂവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒട്ടേറെ കാര്യങ്ങളാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്ന പാര്‍ട്ടികളുടെ ഒപ്പം തന്നെയാണ് ഇടതുമുന്നണിയുമുള്ളത്. അവര്‍ പരോക്ഷമായി ബിജെപിയെ സഹായിക്കുന്നു. ന്യൂനപക്ഷ വകുപ്പ് തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Read Also : ഒടുവില്‍ എയിംസ് കേരളത്തിലേക്ക്; ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി
മലപ്പുറം ലീഗ് ഹൗസില്‍ മുസ്ലിംലീഗിന്റെ അടിയന്തര യോഗം ചേരുകയാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നതെങ്കിലും ഇപി ജയരാജന്റെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മുസ്ലിംലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിവാദ പ്രസ്താവനയുടെ പേരില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപിയുടെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. സംഭവം വിവമാദമായതോടെ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ലീഗ് ഇല്ലാതെയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയതും തുടര്‍ഭരണം നേടിയതുമെന്നും എല്‍ഡിഫ് കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.
Story Highlights: et muhammed basheer slams cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here