വിസ്മരിക്കപ്പെട്ട വീരന്മാരെ വീണ്ടെടുക്കുകയാണ് മോദി; അമിത് ഷാ

വിസ്മരിക്കപ്പെട്ട വീരന്മാരുടെ വീര്യം വീണ്ടെടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് അമിത് ഷാ. വീര നായകന്മാർക്ക് ചരിത്രത്തിൽ അർഹമായ സ്ഥാനം ഉറപ്പാക്കും. 2048-ൽ ഇന്ത്യയെ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഒരു ദിവസത്തെ സന്ദർശനത്തിന് ബിഹാറിൽ എത്തിയതായിരുന്നു ഷാ.
1857ലെ ശിപായി കലാപത്തിലെ വീരന്മാരിൽ ഒരാളായ വീർ കുൻവർ സിംഗിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയ് ഉത്സവ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാ. ചരിത്രത്തിൽ വീർ കുൻവർ സിംഗിനോട് കാണിച്ചത് അനീതിയാണ്. സിംഗിന്റെ വീര്യവും കഴിവും അനുസരിച്ച് ചരിത്രകാരന്മാർ അദ്ദേഹത്തിന് വേണ്ട പ്രാധാന്യം നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ഇന്ന് ബിഹാറിലെ ജനങ്ങൾ ബാബു കുൻവർ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ചരിത്രത്തിൽ വീണ്ടും അനശ്വരനാക്കാനുള്ള പ്രവർത്തനമാണ് നടത്തിയത്. ബഹുമാനാർത്ഥം ജഗദീഷ്പൂർ കോട്ടയിൽ ഒരു സ്മാരകം നിർമ്മിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. തന്റെ പ്രസംഗത്തിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള മോദി സർക്കാരിന്റെ നേട്ടങ്ങൾ ഷാ എണ്ണിപറഞ്ഞു.
Story Highlights: India will be the best in the world by 2047 Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here