Advertisement

നൂറിലേറെ സിനിമകൾ, നാല് പതിറ്റാണ്ടു നീണ്ട സിനിമ ജീവിതം; ജോൺ പോളിന്റെ മികച്ച ചിത്രങ്ങൾ

April 23, 2022
Google News 1 minute Read

നൂറിലേറെ സിനിമകൾ… നാല് പതിറ്റാണ്ടു നീണ്ട സിനിമ ജീവിതം… ആ തൂലികയിൽ വിരിഞ്ഞത് അവിസ്മരണീയ കലാസൃഷ്ടികൾ. എങ്ങനെയാണ് ഈ അതുല്യ കലാകാരനെ വിശേഷിപ്പിക്കേണ്ടത്? എങ്ങനെയാണ് മലയാള സിനിമ ഈ വിടപറച്ചിൽ ഉൾക്കൊള്ളുക? നഷ്ടങ്ങളുടെ പുസ്തകത്തിൽ ഒരു തീരാനഷ്ടം കൂടെ ചേർക്കപ്പെട്ടിരിക്കുന്നു. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് ഇങ്ങനെ നീണ്ടുപോകുന്ന വിശേഷണങ്ങളിൽ എല്ലാ വേഷങ്ങളും അദ്ദേഹം ഒന്നിന്നൊന്നായി മികച്ചതാക്കി. അദ്ദേഹത്തിന്റെ നഷ്ടത്തിലൂടെ മലയാള സിനിമയ്ക്കും സാഹിത്യ ലോകത്തിനും തികത്താൻ പറ്റാത്ത ഒരു വിടവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്.

ഓരോ കഥകളിലും സിനിമാപ്രേമിയെ വിസ്മയിപ്പിക്കുന്ന കലാകാരൻ. മനുഷ്യവികാരങ്ങളെ അത്രമേൽ ഉൾക്കൊള്ളിച്ച കഥകൾ. മാളൂട്ടിയും, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും, യാത്രയും അങ്ങനെ നീണ്ടുപോകുന്ന എത്രയെത്ര കഥകൾക്കാണ് അദ്ദേഹം മറ്റൊരു ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയത്. അദ്ദേഹം നമ്മുടെ മുന്നിലേക്ക് വെച്ച എത്രയെത്ര കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് നമ്മൾ ചിരിക്കുകയും കരയുകയും ചേർത്തുനിർത്തുകയും ചെയ്തിട്ടുള്ളത്. ആ അതുല്യ കലാകാരന് മുന്നിൽ നിറകണ്ണുകളോടെ നിൽക്കുകയാണ് സിനിമാലോകം…

ജോൺ പോളിന്റെ ചിത്രങ്ങളിൽ മികച്ച സൃഷ്ടികളിൽ ചിലത്:-

ചാമരം(1980)

ഭരതൻ സംവിധാനം ചെയ്ത ചാമരത്തിന്റെ തിരക്കഥ എഴുതിയത് ജോൺ പോൾ ആയിരുന്നു. ഒരു വിദ്യാർത്ഥിയും അദ്ധ്യാപകനും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥ വിവരിച്ചുകൊണ്ട് ചിത്രം ഒരു ട്രെൻഡ് സെറ്ററായി മാറി.

പാലങ്ങൾ(1981)

ഭരതൻ എന്ന സംവിധായകന്റെ പാലങ്ങളുടെ തിരക്കഥ ജോൺ പോൾ എഴുതിയതാണ്. അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളെ ഈ സിനിമയിലൂടെ മലയാളിക്ക് അദ്ദേഹം കാണിച്ചുകൊടുത്തു.

യാത്ര (1985)

ജോൺ പോളിന്റെ ഏറ്റവും മികച്ച രചനകളിൽ ഒന്നാണ് യാത്ര. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിക്ക് തന്റെ സിനിമാ ജീവിതത്തിന്റെ ആദ്യ നാളുകളിലെ മികച്ച വേഷങ്ങളിലൊന്ന് സമ്മാനിച്ചു. നിരൂപകപരമായും വാണിജ്യപരവുമായും ഏറെ വിജയം നേടിയ ചിത്രമാണത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987)

പ്രായമായ ദമ്പതികളുടെ ഹൃദയസ്പർശിയായ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ജോൺ പോൾ ആണ്. ഭരതൻ സംവിധാനം ചെയ്ത ഈ ചിത്രം രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും സ്വന്തമാക്കി

അതിരാത്രം (1984)

താരദാസ് എന്ന കള്ളക്കടത്തുകാരന്റെ കഥ പറഞ്ഞ ഈ ചിത്രം വൻ വിജയമായി. ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ജോൺ പോളാണെന്ന് പലർക്കും അറിയില്ല. ജോൺ പോൾ ഇതുവരെ ഏകദേശം 100 സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്, എല്ലാവിധത്തിലും നമുക്ക് അദ്ദേഹത്തെ ഒരു മാസ്റ്റർ എഴുത്തുകാരൻ എന്ന് വിളിക്കാം. പ്രശസ്ത സംവിധായകൻ ഭരതനുമായുള്ള ബന്ധം മലയാള സിനിമയ്ക്ക് ചില നിത്യഹരിത ക്ലാസിക്കുകൾ സമ്മാനിച്ചിട്ടുണ്ട്. ജോൺ പോൾ എഴുതിയ തിരക്കഥകൾ ഭരതൻ സിനിമകളിൽ പലതിനും ഉറച്ച ഉള്ളടക്കം നൽകിയിട്ടുണ്ട്. അതിലും പ്രധാനമായി, ജോൺ പോളിനെ മറ്റ് എഴുത്തുകാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ബഹുമുഖതയാണ്.

Story Highlights:  movies of John Paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here