പുടിനേയും സെലന്‍സ്കിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍; ഉടന്‍ കീവിലേക്ക്

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന് പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. വ്യാഴാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ കീവ് സന്ദര്‍ശിക്കുമെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്റോണിയോ ഗുട്ടെറസ് നേരിട്ട് ചര്‍ച്ചകള്‍ക്കായി എത്തുന്നത്.
ചൊവ്വാഴ്ച മോസ്കോയിലെത്തുന്ന ഗുട്ടെറസിനെ പുടില്‍ നേരിട്ടെത്തി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം പ്രസിഡന്റിനൊപ്പം ഉച്ചഭക്ഷണവും കഴിക്കും.
വ്യാഴാഴ്ച യുക്രൈനിലെത്തുന്ന ഗുട്ടെറസിനെ യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി സ്വീകരിക്കും. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Story Highlights: UN Secretary-General to meet putin and zelensky
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here