നവകേരളം സർക്കാർ ലക്ഷ്യം; സിൽവർലൈനിൽ നിലപാട് ആവർത്തിച്ച് കോടിയേരി ബാലകൃഷ്ണൻ

സിൽവർലൈനിൽ നിലപാട് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എതിർപ്പുകൾക്ക് മുമ്പിൽ സർക്കാർ കീഴടങ്ങില്ല. ആലപ്പുഴ, പാലക്കാട് കൊലപാതകങ്ങളിൽ പൊലീസ് സംയമനം പാലിച്ചു. ഇല്ലെങ്കിൽ കലാപമുണ്ടായേനെയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു ( kodiyeri balakrishnan stand on silverline ).
യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ മറ്റൊരു തരത്തിലായേനെ ഫലം. കൊലപാതകങ്ങൾ അപലപിക്കാൻ പോലും യുഡിഎഫും കോൺഗ്രസും തയ്യാറായിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കട്ടെ എന്നതാണ് അവരുടെ നിലപാട്.
നവകേരളം സർക്കാർ ലക്ഷ്യമാണ്. സിൽവർലൈനിനെതിരെ എസ്ഡിപിഐയും ബിജെപിയും ഒന്നിച്ച് സമരം ചെയ്യുകയാണ്. ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. 2019 ൽ കേരളത്തിൽ 19 സീറ്റും യുഡിഎഫിന് നൽകി പക്ഷെ ബിജെപി സർക്കാർ വിജയമാവർത്തിച്ചു. എന്നാൽ 2004ൽ കേരളത്തിലെ 18 ലോക്സഭ സീറ്റും ഇടതുപക്ഷത്തിന് നൽകിയപ്പോൾ വാജ്പേയ് സർക്കാർ താഴെയിറങ്ങി എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Story Highlights: New Kerala government aims; Kodiyeri Balakrishnan reiterates his stand on Silverline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here