ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകൾക്ക് നിരോധനം

ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാണ് നടപടി. ( 10 Indian YouTube channels banned )
മൊത്തം 16 യൂട്യൂബ് ചാനലുകൾക്കാണ് പ്രക്ഷേപണ മന്ത്രാലയം നിരോധനമേർപ്പെടുത്തിയത്. ഇതിൽ പത്തെണ്ണം ഇന്ത്യയിലേതും ആറെണ്ണം പാകിസ്താനിൽ നിന്നുള്ളതുമാണ്.
സൈനി എജ്യുക്കേഷൻ റിസർച്ച്, ഹിന്ദി മേ ദേഖോ, ടെക്‌നിക്കൽ യോഗേന്ദ്ര, അജ് തെ ന്യൂസ്, എസ്ബിബി ന്യൂസ്, ഡിഫൻസ് ന്യൂസ് 24*7, ദ സ്റ്റഡി ടൈം, ലേറ്റസ്റ്റ് അപ്‌ഡേറ്റ്, എംആർഎഫ് ടിവി ലൈവ്, തഹഫുസ് ഇ ദീൻ ഇന്ത്യ, ആജ് തക് പാകിസ്താൻ, ഡിസ്‌കവർ പോയിന്റ്, റിയാലിറ്റി ചെക്ക്‌സ്, കൈസർ ഖാൻ, ദ വോയ്‌സ് ഓഫ് ഏഷ്യ, ബോൽ മീഡിയ ബോൽ, എന്നീ 16 യൂട്യൂബ് ചാനലുകൾക്കാണ് നിരോധനം.
List of India, Pakistan you tube channel blocked: pic.twitter.com/oK4TE49KxD
— Sidhant Sibal (@sidhant) April 25, 2022
Read Also : രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കുവച്ചു; 22 യൂട്യൂബ് ചാനലുകൾക്ക് വിലക്ക്
നേരത്തെ സമാന കാരണം ചൂണ്ടിക്കാട്ടി 22 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ നാലെണ്ണം പാകിസ്താനിലേതായിരുന്നു.
Story Highlights: 10 Indian YouTube channels banned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here