Advertisement

ജനുവരി 21 ന്‌ ജോൺ പോളിന് എന്താണ് സംഭവിച്ചത് ? വിശദീകരിച്ച് നടൻ കൈലാഷ്

April 25, 2022
3 minutes Read
actor kailash explains what happened to john paul

ജനുവരി 21 ന് രാത്രി ജോൺ പോളിന് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് നടൻ കൈലാഷ്. ജോൺ പോൾ കട്ടിലിൽ നിന്ന് വീണുവെന്നും ആംബുലൻസ് എത്താൻ വൈകിയെന്നുമെല്ലാം നിർമാതാവ് ജോളി ജോസഫ് ഫോസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. അന്ന് രാത്രി മുഴുവൻ നടൻ കൈലാഷാണ് ജോൺ പോളിനൊപ്പം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അന്ന് നടന്ന സംഭവം ട്വന്റിഫോറിന്റെ ന്യൂസ് ഈവനിംഗിൽ വിശദീകരിക്കുകയാണ് കൈലാഷ്. ( actor kailash explains what happened to john paul )

‘ ജോൺ പോൾ സാറിന്റെ കാലിന് നല്ല ഭാരമുണ്ട്. കാൽ താഴേക്ക് വച്ച് കഴിഞ്ഞ് എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ കട്ടിൽ പിന്നിലേക്ക് പോയി സാർ താഴേക്ക് ഇരുന്ന് പോവുകയായിരുന്നു. അല്ലാതെ സർ വീണതല്ല. പാലാരിവട്ടത്ത് എറണാകുളം മെഡിക്കൽ സെന്ററിന് പിന്നിലായാണ് ജോൺ പോൾ താമസിക്കുന്നത്. രാത്രി വീണപ്പോൾ എന്റെ അടുത്ത സുഹൃത്തിനെയാണ് ജോൺ പോൾ ആദ്യം വിളിക്കുന്നത്. അദ്ദേഹം മറ്റൊരു സ്ഥലത്തായതുകൊണ്ടാണ് എന്നെ വിളിച്ചത്. രാത്രി പത്ത് മണിക്ക് ഞാൻ എത്തുമ്പോൾ കാണുന്നത് അദ്ദേഹം കട്ടിലിൽ നിന്ന് താഴെ വീണ് കിടക്കുന്നതാണ്. ഈ സമയത്ത് സ്വാഭാവികമായും ആദ്യം ശ്രമിക്കുന്ന ആംബുലൻസ് കിട്ടാനാണ്. അത് തന്നെയാണ് ആദ്യം ചെയ്തതും. വീണ് കിടന്നുകൊണ്ട് തന്നെ സർ (ജോൺപോൾ) പറയുന്നുണ്ട്. എന്നെ പൊക്കരുത്, എന്നെ എടുക്കാൻ ശ്രമിക്കരുത്, എന്നെ വലിക്കരുത്..എന്റെ നടുവിന് പ്രശ്‌നമുണ്ട്. ഈ നിർദേശങ്ങളെല്ലാം സർ നൽകുന്നുണ്ടായിരുന്നു. ഒരു സ്ട്രച്ചറിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ അവിടെ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണ് അവിടെ ഉള്ളത്. ഞാൻ ആംബുലൻസിൽ വിളിച്ചപ്പോൾ അവർ ചോദിച്ചത് ഏത് ആശുപത്രിയിലേക്കാണ് പോകേണ്ടത് എന്നാണ്. ഞാൻ പറഞ്ഞു ഇപ്പോൾ ഒരു സ്ട്രച്ചറാണ് വേണ്ടത് അതുകൊണ്ട് നിങ്ങളിവിടെ എത്തിയിട്ട് ബാക്കി സംസാരിക്കാം എന്നാണ്. അപ്പോൾ അവർ പറഞ്ഞു അങ്ങനെ പറ്റില്ല, ആശുപത്രിയിലേക്കുള്ള ഷിഫ്റ്റിംഗ് മാത്രമേ സാധിക്കൂ എന്നാണ്. ഒരു ബെഡ്ഷീറ്റ് ഉപയോഗിച്ച് അതിലേക്ക് കിടത്തി പിന്നീട് അതുയർത്തുന്നത് പോലുള്ള നടപടികളിലേക്ക് കടക്കാനെല്ലാം ശ്രമിച്ചു. 160 കിലോഗ്രാം ഭാരമുള്ള വ്യക്തിയെ ബെഡിലേക്ക് കയറ്റി കിടത്തുക എന്നത് എളുപ്പമല്ല’- കൈലാഷ് പറയുന്നു.

Read Also : ജോൺ പോളിന്റെ മരണം; ഫയർഫോഴ്സിനെ ബന്ധപ്പെട്ടിട്ടും എത്തിയില്ലെന്ന് നടൻ കൈലാഷ്

പിന്നീട് പാലാരിവട്ടം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരും സ്ട്രച്ചറിന് വേണ്ടി ഒരുപാട് ശ്രമങ്ങൾ നടത്തി. അരമണിക്കൂറിന് മുകളിൽ കാത്തിരുന്നിട്ടാണ് പൊലീസിന് സ്ട്രച്ചർ എത്തിക്കാൻ സാധിച്ചതെന്നും കൈലാഷ് പറഞ്ഞു.

Story Highlights: actor kailash explains what happened to john paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top