ഗുജറാത്തിൽ വൻ ലഹരിവേട്ട; 280 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് പിടികൂടി

ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി. അല്‍ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് പാകിസ്താൻ ബോട്ട് കണ്ടെത്തിയത്.
Read Also : ലഹരിമരുന്നിന് അടിമകളായവർ ഓട്ടോഡ്രൈവരെ ക്രൂരമായി മർദിച്ചു
ഇതിനിടെ ഗുജറാത്തിലെ കഡ്ല തുറമുഖത്ത് വന്‍ ലഹരിവേട്ട. 1439 കോടി രൂപ വിലമതിക്കുന്ന ഹെറോയിൽ പിടികൂടി. പിടികൂടിയത് 17 കണ്ടെയ്നറുകളിലായി എത്തിച്ച 205.6 കിലോ ഹെറോയിന്‍. കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്ത കമ്പനിയുടെ ഉടമയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ജിപ്‌സം പൗഡറെന്ന വ്യാജേനയാണ് കണ്ടെയ്‌നര്‍ എത്തിയത്.
Story Highlights: Pak boat carrying heroin seized Gujarat coast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here