സില്‍വര്‍ ലൈന്‍ സമരം; പൊലീസിന് സിപിഐയുടെ വിമര്‍ശനം

സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട കരിച്ചാറയിലെ പൊലീസ് നടപടി ശരിയായില്ലെന്ന് സിപിഐ. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്ന് സിപിഐ എക്‌സിക്യുട്ടീവില്‍ വിമര്‍ശനം. പദ്ധതി വേണം, എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാന്‍. ഇങ്ങനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കെ റെയില്‍ പ്രധിഷേധക്കാര്‍ക്ക് നേരെ തിരുവന്തപുരം കരിച്ചാറായില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസ് എടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്.അഖില്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.
സിപിഐ സംസ്ഥാന നേതൃത്വത്തില്‍ 75 വയസ് പ്രായപരിധിയാക്കാന്‍ സിപിഐ എക്‌സിക്യൂട്ടിവില്‍ തീരുമാനമായി. ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധി.
നേരത്തെ സിപിഐഎമ്മിലും പ്രായപരിധി കര്‍ശനമാക്കിയിരുന്നു. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പിണറായി വിജയന്‍ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Story Highlights: Silver Line Strike; CPI’s criticism of police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here