പത്മശ്രീ കിട്ടാത്തതിൽ ദുഖമില്ല, അതിലും വലുത് കാലം തന്നിട്ടുണ്ട്: ശ്രീകുമാരൻ തമ്പി

പത്മശ്രീ പുരസ്‌കാരം കിട്ടാത്തതില്‍ ദു:ഖമില്ലെന്നും അതിലും വലുത് കാലം തന്നിട്ടുണ്ടെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. കലയും ശാസ്ത്രവും രണ്ടല്ല. പാട്ടിലും കവിതയിലും സംഗീതത്തിലും കണക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയരാഗം ഫാമിലി മ്യൂസിക് ക്ലബിന്റെ മ്യൂസിക്കല്‍ ഈവനിംഗിലാണ് ഗാനരചിതയാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി മനസ് തുറന്നത്. സംഗീതത്തേക്കാള്‍ വലുതായി ഒന്നുമില്ല. കലയും ശാസ്ത്രവും രണ്ടല്ല. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണത്. സംഗീതത്തിലുള്‍പ്പെടെ കണക്കുകളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഡിജിപി ഋഷിരാജ് സിംഗും ചടങ്ങില്‍ സംസാരിച്ചു. സംഗീതത്തിന് ഭാഷകളോ അതിര്‍ വരമ്പുകളോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ ചേര്‍ത്തൊരുക്കിയ മ്യൂസിക്കല്‍ ഈവനിംഗും അരങ്ങേറി.
Story Highlights: sreekumaran thampi about padma shri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here