Advertisement

‘വൈദ്യുതി ക്ഷാമം’, ശ്രീലങ്കയിൽ 3.30 മണിക്കൂർ പവർ കട്ട് ഏർപ്പെടുത്തി

April 25, 2022
Google News 2 minutes Read

ശ്രീലങ്കയിൽ ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് 3.30 മണിക്കൂർ പവർ കട്ട് ഏർപ്പെടുത്തി. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനാലാണ് നടപടിയെന്ന് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി കമ്പനിയായ സിലോൺ ഇലക്‌ട്രിസിറ്റി ബോർഡ് (സിഇബി) അറിയിച്ചു.

‘എ’ മുതൽ ‘ഡബ്ല്യു’ വരെയുള്ള 20 സോണുകളിൽ രാവിലെ 8.30 മുതൽ വൈകീട്ട് 6.00 വരെ മൂന്ന് മണിക്കൂറും വൈകിട്ട് 6.00 മുതൽ 10.30 വരെ 30 മിനിറ്റും വൈദ്യുതി മുടങ്ങുമെന്ന് ബോർഡ് അറിയിച്ചു. നേരത്തെ 4 മണിക്കൂർ 30 മിനിറ്റ് പവർ കട്ടാണ് സിഇബി ആവശ്യപ്പെട്ടിരുന്നത്. പലിശ നിരക്ക് കുറയ്ക്കാൻ സെൻട്രൽ ബാങ്ക് അച്ചടിച്ച പണം ഫോറെക്‌സ് ക്ഷാമത്തിന് ഇടയാക്കി.

ഇത് ഇന്ധന ഇറക്കുമതിയെ തടസ്സപ്പെടുത്തി. പിന്നാലെ പ്രതിസന്ധി രൂക്ഷമായി. 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. തെരുവിൽ ഇപ്പോഴും ജനരോഷം ആളിക്കത്തുകയാണ്. പലരും നാട് ഉപേക്ഷിച്ച് ഇന്ത്യൻ തീരത്ത് അഭയം പ്രാപിച്ചു.

Story Highlights: Sri Lankans to face severe power cuts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here