Advertisement

‘കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്തവര്‍ക്കിടയില്‍ സുരേഷേട്ടന്‍ അത്ഭുതം’: ടിനി ടോം

April 25, 2022
Google News 4 minutes Read

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘനക്ക് കൈമാറി സുരേഷ് ഗോപിയുടെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടന്‍ പാലിച്ചത്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് സുരേഷ് ഗോപി തുക കൈമാറിയത്. ഇതേതുടര്‍ന്ന് നിരവധി കലാകാരന്മാരാണ് താരത്തിന്റെ ഈ പ്രവര്‍ത്തിയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ടിനി ടോം കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

‘മാ’ സംഘടനയിലെ അംഗം കൂടിയായ ടിനി ടോമിന് ചെക്ക് കൈമാറുന്ന സുരേഷ് ഗോപിയുടെ ചിത്രവും താരം പങ്കുവച്ചു. ‘വാക്കും പ്രവൃത്തിയും തമ്മില്‍ തൃശൂര്‍ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലര്‍ക്കുമിടയില്‍, പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന്‍ ഒരു അത്ഭുതമാണ്…’മാ’ സംഘടനയിലെ ഒരംഗമെന്ന നിലയില്‍ അങ്ങയെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു. ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടന്‍ വലിയ നന്ദി’, എന്നാണ് ടിനി കുറിച്ചത്.

രണ്ട് ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹം മിമിക്രിക്കാര്‍ക്ക് കൈമാറിയത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.

സുരേഷ് ഗോപിയുടെ 250ാം ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. ചിത്രം നിര്‍മിക്കുന്നത് മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളക്പാടമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങളും, സംവിധായകരും അണിയറപ്രവര്‍ത്തകരും സിനിമയുടെ ടൈറ്റില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. മാത്യുസ് തോമസാണ് ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് തന്നെയാണ് തിരക്കഥയും. ഷാജി കുമാര്‍ ഛായാഗ്രാഹണവും ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായിരുന്നു. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തു. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാക്കും പ്രവൃത്തിയും തമ്മില്‍ തൃശൂര്‍ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലര്‍ക്കുമിടയില്‍, പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന്‍ ഒരു അത്ഭുതമാണ്…’മാ’ സംഘടനയിലെ ഒരംഗമെന്ന നിലയില്‍ അങ്ങയെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു.. ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടന്‍… വലിയ നന്ദി.

Story Highlights: ‘Suresh is a miracle among those who do not even show the look’: Tini Tom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here