കെ.വി തോമസിനെതിരായ നടപടി; അച്ചടക്ക സമിതിയുടെ നിർണായക യോഗം ഇന്ന്

പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനുള്ള നടപടി തീരുമാനിക്കാൻ കോൺഗ്രസ്. എ കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. രാവിലെ 11. 30 നാണ് സമിതി യോഗം ചേരുക. കെ വി തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്പെൻഷനും പുറത്താക്കലും ഉൾപ്പെടെയുള്ള നടപടികൾ ശുപാർശ ചെയ്യാൻ സമിതിക്ക് സാധിക്കും.
സിപിഐഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഐഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുള്ളതും കെ വി തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എ കെ ആന്റണിയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞിരുന്നു . നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെ പഞ്ചാബിലെ കോൺഗ്രസ് നേതാവ് സുനിൽ ജാക്കറിനെതിരായ അച്ചടക്ക നടപടിയും സമിതി ചർച്ച ചെയ്യും.
Story Highlights: Action against KV Thomas -Congress disciplinary committee today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here