രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി; പമ്പ മണൽ വാരലിലെ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

പമ്പ മണൽ വാരലിലെ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. മണൽവാരലിനെതിരെ രമേശ് ചെന്നിത്തല നൽകിയ ഹർജിയിലായിരുന്നു വിജിലൻസ് കോടതി വിധി. ചട്ടപ്രകാരമല്ല രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പമ്പ മണൽ വാരലിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല ആദ്യം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ചെന്നിത്തലയുടെ പരാതിയിൽ തിരുവന്തപുരം വിജിലൻസ് കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെ പരാതിയുമായി രമേശ് ചെന്നിത്തല സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ പരാതി തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം വിജിലൻസ് കോടതിയെ സമീപിച്ചത്.
കോടതി വിധിയെ വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണത്തിന് പോകാൻ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കാം. എന്തുകൊണ്ട് അത്തരം നടപടി ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.
Story Highlights: High Court on Pamba Sand Mining
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here