ഹൈദരാബാദിൽ 12 കോടിയോളം രൂപ വില വരുന്ന കൊക്കെയിൻ പിടികൂടി

ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 12 കോടി രൂപയോളം വിലമതിക്കുന്ന കൊക്കെയിൻ പിടികൂടി. 1.157 കിലോഗ്രാം കൊക്കെയിനാണ് 44 വയസ്സുകാരനായ ടാൻസാനിയൻ പൗരനിൽ നിന്ന് പിടികൂടിയത്. 11.57 കോടി രൂപയാണ് ഈ കൊക്കെയിൻ്റെ കൃത്യമായ വില.
ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ അറിയിപ്പിനെ തുടർന്നാണ് വിമാനത്താവളത്തിൽ വച്ച് ഇയാളെ പരിശോധിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നിന്ന് ദുബായ് വഴി ഹൈദരാബാദ് എത്തിയ യാത്രക്കാരനായിരുന്നു ഇയാൾ. കൊക്കെയിൻ അടങ്ങിയ 79 ഗുളികകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.
Story Highlights: Hyderabad Cocaine crore seized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here