78,000 ദേശീയ പതാകകള്‍ ഒരേസമയം വീശി ഇന്ത്യ ഗിന്നസ് റെക്കോര്‍ഡില്‍

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ദേശീയ പതാക ഒരേസമയം വീശി ഇന്ത്യ ചരിത്രം സൃഷ്ടിച്ച് കയറിയത് ഗിന്നസ് റെക്കോര്‍ഡിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിലാണ് ചരിത്രപരമായ സംഭവം. ഈ മാസം 23 ന് ബീഹാറിലെ ഭോജ്പൂരില്‍ വെച്ച് ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഒരേസമയം 78,220 ദേശീയ പതാകകള്‍ വീശിയത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ പ്രതിനിധികള്‍ ചടങ്ങില്‍ സാക്ഷ്യം വഹിച്ചിരുന്നു.
അമിത്ഷായുടെ നേതൃത്വത്തില്‍ 78,220 പേരാണ് ദേശീയ പതാക ഒരേസമയം വീശി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എഎന്‍ഐയോട് പറഞ്ഞു. അഞ്ച് മിനിറ്റാണ് ദേശീയ പതാക തുടര്‍ച്ചയായി വീശിയത്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 56,000 ദേശീയ പതാകകള്‍ വീശി പാകിസ്താന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ലാഹോറില്‍ വച്ചുനടന്ന പരിപാടിയിലായിരുന്നു അത്.
Story Highlights: India enters Guinness Records for waving 78,000 national flags
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here