Advertisement

ജോൺ പോളിന് സഹായം ലഭ്യമാക്കാൻ ഫയർഫോഴ്‌സിനെ ബന്ധപ്പെട്ടിരുന്നു; ഫയർ ഫോഴ്‌സിനെ തള്ളി പൊലീസ്

April 26, 2022
Google News 2 minutes Read

തിരക്കഥാകൃത്ത് ജോൺ പോളിന് സഹായം ലഭ്യമാക്കാൻ ഫയർഫോഴ്‌സിനെ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് . തൃക്കാക്കരയിൽ ആംബുലൻസില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കൺട്രോൾ റൂം എസ്‌ഐ രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലൻസ് സേവനം ലഭിക്കാതെ വന്നപ്പോഴാണെന്നും പൊലീസ് അറിയിച്ചു.

ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റെന്ന ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ വ്യക്തമാക്കിയിരുന്നു. ജില്ലാ ഫയർ ഓഫിസർ അന്വേഷണം നടത്തിയെന്നും വൈകിയതിൽ ഫയർഫോഴ്‌സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു.

Read Also : ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റ് : ബി സന്ധ്യ

ആരോപണം സംബന്ധിച്ച് ഫയർ ഫോഴ്‌സ് അന്വേഷിച്ചു. ആരോപണം ശരിയല്ല. സഹായം ആവശ്യപ്പെട്ട് ഫയർഫോഴ്സിന് കോൾ വന്നിട്ടില്ല. തൃക്കാക്കര സ്റ്റേഷനിൽ ആംബുലൻസ് ഇല്ല. ഫയർ ഫോഴ്‌സ് ആംബുലൻസുകൾ അപകട സമയത്ത് ഉപയോഗിക്കുന്നതിനുള്ളതാണ് എന്നും ബി സന്ധ്യ പറഞ്ഞു.

Story Highlights: john paul death: Police against fire force

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here