Advertisement

അനുവാദമില്ലാതെ സമൂസ കഴിച്ചു; തലയ്ക്കടിച്ച് കൊലപ്പെടുത്തി കടയുടമ

April 26, 2022
2 minutes Read
man killed for eating samosa

അനുവാദമില്ലാതെ കടയിൽ നിന്ന് സമൂസ എടുത്ത് കഴിച്ചതിന് നാൽപ്പതുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കടയുടമ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ( man killed for eating samosa )

ശങ്കർ നഗറിലുണ്ടായ സംഭവത്തിൽ വിനോദ് അഹിർവാർ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഹരി സിംഗിന്റെ കടയിൽ വന്ന വിനോദ് അനുവാദം ചോദിക്കാതെ സമൂസ എടുത്ത് കഴിക്കുകയായിരുന്നു. ഇത് കണ്ട് പ്രകോപിതനായ ഹരി സിംഗ് വിനോദിനെ വഴക്ക് പറയുകയും വടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.

സംഭവത്തിൽ ഹരി സിംഗിനെയും ഇരുപതുകാരനായ മകനെയും പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Story Highlights: man killed for eating samosa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top