വാക്സിൻ നിർബന്ധമില്ല; ജോക്കോവിച്ചിന് വിംബിൾഡൺ കളിക്കാം

ലോകത്തിലെ ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് വിംബിൾഡൺ ടൂർണമെൻ്റ് കളിക്കാൻ അനുമതി. കൊവിഡ് വാക്സിനെടുക്കാൻ വിസമ്മതിച്ച ജോക്കോവിച്ചിന് മുൻപ് ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമായിരുന്നു, എന്നാൽ, ബ്രിട്ടണിൽ പ്രവേശിക്കാൻ നിലവിൽ വാക്സിനെടുക്കേണ്ടതില്ലെന്നും അതുകൊണ്ട് തന്നെ താരത്തിന് വിംബിൾഡൺ കളിക്കാമെന്നും അധികൃതർ അറിയിച്ചു. നിലവിലെ വിംബിൾഡൺ ജേതാവാണ് ജോക്കോവിച്ച്.
വാക്സിനെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അത് നിർബന്ധമല്ലെന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ് ചീഫ് എക്സിക്യൂട്ടിവ് സാലി ബോൾട്ടൻ പറഞ്ഞു.
കൊവിഡ് വാക്സിനെടുക്കാൻ ഇനിയും തന്നെ നിർബന്ധിച്ചാൽ ട്രോഫികൾ വേണ്ടെന്ന് വെയ്ക്കാൻ തയ്യാറാവുമെന്ന് ജോക്കോവിച്ച് നേരത്തെ പറഞ്ഞിരുന്നു. വാക്സിൻ എടുക്കുന്നതിലും ഭേദം തന്റെ ഭാവി കിരീടങ്ങൾ ത്യജിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വാക്സിൻ എടുക്കാൻ നിർബന്ധിക്കപ്പെട്ടാൽ ഫ്രഞ്ച് ഓപ്പണും വിംബിൾഡണുമടക്കമുള്ള ടൂർണമെന്റുകൾ ഉപേക്ഷിക്കാനും ഒരുക്കമാണെന്ന് ജോക്കോവിച്ച് പറഞ്ഞിരുന്നു.
Story Highlights: novak djokovic will play wimbedon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here