Advertisement

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചിലവ് കൂട്ടണം; അപേക്ഷ നിരസിച്ച് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം

April 26, 2022
2 minutes Read
recruitment cost for domestic workers will not Increase in kuwait

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചിലവ് 896 ദിനാറില്‍ നിന്ന് 1080 ദിനാറായി ഉയര്‍ത്തണമെന്ന അഭ്യര്‍ത്ഥന വാണിജ്യ വ്യവസായ മന്ത്രാലയം നിരസിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പാം) ആണ് റിക്രൂട്ട്‌മെന്റ് ചിലവ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്.

ഉയര്‍ന്ന യാത്രാ ചിലവുകളും മറ്റ് ചിലവുകളും അടിസ്ഥാനമാക്കിയാണ് പാമിന്റെ നിര്‍ദേശം. എന്നാല്‍ ഓഫിസുകളും റിക്രൂട്ട്‌മെന്റ് കമ്പനികളും വഴിയുള്ള റിക്രൂട്ട്‌മെന്റിന്റെ ചിലവ്, ജീവനക്കാരന്റെ മാതൃരാജ്യത്തെ യാത്രാ ചിലവുകളും ടെസ്റ്റുകളും ഉള്‍പ്പെടെ 896 ദിനാറില്‍ കവിയാന്‍ പാടില്ലെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി.

നേരത്തെ സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിരുന്നു. വര്‍ഷത്തില്‍ 9600 റിയാലാണ് ലെവി അടയ്‌ക്കേണ്ടത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് വലിയ തിരിച്ചടിയാണ് തീരുമാനം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗമാണ് രാജ്യത്തെ വീട്ടുഡ്രൈവര്‍മാരും വീട്ടുജോലിക്കാരും ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Story Highlights: recruitment cost for domestic workers will not Increase in kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top