Advertisement

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ മുതിർന്ന താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

April 26, 2022
1 minute Read

ദക്ഷിണാഫ്രിക്കക്കതിരായ ടി-20 പരമ്പരയിൽ മുതിർന്ന താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാണ് ഇത്. അതുകൊണ്ട് തന്നെ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജൂൺ 9 മുതൽ 19 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ യുകെയിലേക്ക് പറക്കും. യുകെയിൽ അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കുമെന്നാണ് സൂചന.

ആദ്യ ടി-20 ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുക. യഥാക്രമം കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിൽ ജൂൺ 9, 12, 14, 17, 19 തീയതികളിലാണ് ബാക്കി മത്സരങ്ങൾ.

Story Highlights: senior playes rest south africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top