ശ്രീനിവാസൻ കൊലപാതകം; വെട്ടിയ ആളും വാഹനമോടിച്ചയാളും കസ്റ്റഡിയിൽ

പാലക്കാട്ടെ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്നയാളുമാണ് പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കും.
ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് പൊലീസ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി പോയ മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികളിലേക്ക് ഉടൻ എത്താൻകഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം സംഘം.
അതിനിടെ ശ്രീനിവാസൻ കൊലപാകത്തിൽ അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കൊലയാളി സംഘത്തിന് ആയുധങ്ങള്‍ എത്തിച്ച KL 55 D4700 എന്ന രജിസ്‌ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബി.ജെ.പി. ഓഫീസിന് മുന്നിലൂടെ മൂന്ന് ബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
Read Also : ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്കായി അന്വേഷണം ശക്തം
മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമിസംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പുറമേ മറ്റൊരു സംഘം കൂടി സമീപത്ത് തമ്പടിച്ചിരുന്നതായും ഇവരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് സഹായം നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സംഘത്തില്‍പ്പെട്ടവരാണ് കാറിലുണ്ടായിരുന്നതെന്നാണ് നിഗമനം.
Story Highlights: Sreenivasan murder case two more accused in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here