ആരാധനാലയങ്ങളിലെ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യണം; ഉത്തരവുമായി യോഗി

ഉത്തർ പ്രദേശിലെ ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ ഉച്ചഭാഷിണികളും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനൊപ്പം അനുവദിച്ചിട്ടുള്ള ശബ്ദപരിധി ലംഘിക്കുന്ന ഉച്ചഭാഷിണികൾ ഉൾപ്പടെ നീക്കം ചെയ്യുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
അനധികൃതമായി ഉച്ചഭാഷിണികൾ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെ കണക്ക് ഏപ്രിൽ 30നകം ആഭ്യന്തര വകുപ്പിനെ അറിയിക്കണമെന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരിക്കുകയാണ് യോഗി. ഓരോ ജില്ലകളിലെയും ഡിവിഷണൽ കമ്മിഷണർമാരെയാണ് ആരാധനാലയങ്ങളുടെ കണക്ക് അറിയിക്കേണ്ടത്.
Read Also : രാമ നവമിയുമായി ബന്ധപ്പെട്ട് യുപിയിൽ ഒരു വംശീയ കലാപം പോലും ഉണ്ടായില്ല: യോഗി ആദിത്യനാഥ്
സർക്കാരിന്റെ അനുവാദം വാങ്ങാതെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി സ്ഥാപിക്കരുതെന്നും നിർദേശിച്ചിരിക്കുന്ന പരിധിക്കപ്പുറമുള്ള ശബ്ദം പുറത്തുവന്നാൽ കർശന നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചഭാഷിണി സ്ഥാപിച്ചിട്ടുള്ള ആരാധനാലയങ്ങളുടെ കണക്ക് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചഭാഷിണികൾക്കായി പുതിയ പെർമിറ്റ് അനുവദിക്കില്ലെന്നും യോഗി വ്യക്തമാക്കിയിരുന്നു. മതനേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും നിമയവിരുദ്ധമായി സ്ഥാപിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത്.
Story Highlights: UP govt issues diktat to remove loudspeakers from religious places
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here