യുഎസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങളില്‍ വന്‍ വര്‍ധന

യുഎസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങളില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2021ല്‍ വിവിധയിടങ്ങളിലായി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണത്തില്‍ 60 ശതമാനമാണ് വര്‍ധനവുണ്ടായത്. കഴിഞ്ഞ വര്‍ഷം മാത്രം 73 പൊലീസുകാരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
2019 മുതല്‍ രാജ്യത്ത് ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മതിയായ ശ്രദ്ധ ലഭിക്കാത്ത നിരവധി കേസുകള്‍ പൊലീസുകാരുടെ മരണങ്ങളുമായി ബന്ധപ്പെട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓരോ അഞ്ച് ദിവസം കൂടുന്തോറും അമേരിക്കയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീതം കൊല്ലപ്പെടുന്നുണ്ട്. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും ആക്രമണത്തിനിരയാകുന്നത് പട്രോളിങ്ങിനിടെയാണ്. വെടിയേറ്റ് തന്നെയാണ് മിക്ക കൊലപാതകങ്ങളും.
Read Also : വാഹന പരിശോധനയ്ക്ക് നിർത്തിയില്ല; 2 പേരെ ഫ്രഞ്ച് പൊലീസ് വെടിവച്ചു കൊന്നു
2019ല്‍ നിന്ന് 2021ലേക്ക് 29 ശതമാനം വളര്‍ച്ചയാണ് ഈ കൊലപാതകങ്ങളിലുണ്ടായത്. 1960ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിതെന്നാണ് കണക്ക്. കൗണ്‍സില്‍ ഓണ്‍ ക്രിമിനല്‍ ജസ്റ്റിസ് ജനുവരിയില്‍ പുറത്തുവിട്ട 22 നഗരങ്ങളില്‍ നിന്നുള്ള കണക്ക് പ്രകാരം 2021 ല്‍ കൊലപാതകങ്ങള്‍ 5% വര്‍ധിച്ചതായും ചൂണ്ടിക്കാട്ടുന്നു. അതേസമയം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 1,000 പേര്‍ യുഎസില്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്.
Story Highlights: US police officers murders rising
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here