ബ്ലൈഡ് ഉപയോഗിച്ച് ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവതി

ബ്ലൈഡ് ഉപയോഗിച്ച് ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവതി. തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലെ പാസരഗൊണ്ടയിലാണ് സംഭവം. ഹനംകൊണ്ട പാസരഗൊണ്ട സ്വദേശിയായ രാജുവിനെയാണ് ഭാര്യ അര്‍ച്ചന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന അര്‍ച്ചന പെട്ടെന്ന് വീടിനുള്ളിലേക്ക് ഓടിക്കയറി ബ്ലേഡ് കൊണ്ട് രാജുവിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്.
Read Also : സംശയത്തിന്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു; കൊലപാതകം മകളുടെ മുന്നിൽവച്ച്
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ രാജു നിലവിളിച്ചതിനെ തുടര്‍ന്ന് അര്ച്ചനമറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. പീന്നീട് ആരൊക്കെ വിളിച്ചിട്ടും വാതിൽ തുറക്കാൻ അവർ തയ്യാറായില്ല. ഗുരുതരമായി പരിക്കേറ്റ രാജുവിനെ വാരങ്കലിലുള്ള എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായെന്നും ഇരുവർക്കുമിടയില്‍ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നുമാണ് അടുത്ത ബന്ധുക്കളും ഇവരുടെ മാതാപിതാക്കളും പറയുന്നത്. രാജുവിന്റെ ബോധംതെളിഞ്ഞ ശേഷം അദ്ദേഹത്തിന്റെ മൊഴിയെടുത്തിട്ട് തുടര്‍ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അര്‍ച്ചനക്കെതിരെ രാജുവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
Story Highlights: woman tried to kill her husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here