Advertisement

പാഞ്ചന്‍ ലാമയായ കുട്ടിയെ നാട് തിരഞ്ഞത് 27 വര്‍ഷം; ഒടുവില്‍ വിവരം കിട്ടി; ലാമ ചൈനയില്‍ സാധാരണ ജീവിതം നയിക്കുന്നു

April 27, 2022
Google News 2 minutes Read

ദലൈലാമ പാഞ്ചന്‍ ലാമയായി തെരഞ്ഞെടുത്തയുടന്‍ കാണായതായ കുട്ടിയെക്കുറിച്ച് 27 വര്‍ഷങ്ങള്‍ക്കൊടുവില്‍ വിവരം ലഭിച്ചു. ടിബറ്റിന്റെ 11-ാമത് പാഞ്ചന്‍ ലാമ ചൈനയില്‍ സാധാരണ ജീവിതം നയിക്കുകയാണെന്ന വിവരമാണ് ചൈന
ടിബറ്റിനെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 1995ലെ ഗെദുന്‍ ചോക്കി നിമ തിരോധാന കേസിനാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. (11th Panchen Lama leading normal life says china)

ദലൈലാമ 11-ാമത്തെ പഞ്ചന്‍ ലാമ എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെ ആറാമത്തെ വയസിലാണ് ഗെദുന്‍ ചോക്കി നിമയെ കാണാതാകുന്നത്.
ടിബറ്റന്‍ ബുദ്ധമതത്തിലെ ഏറ്റവും ആദരണീയമായ പദവികളിലൊന്നാണ് പഞ്ചന്‍ ലാമ. 27 വര്‍ഷക്കാലവും ലാമ തിരിച്ചുവരുമെന്നും ലാമയെ നേരില്‍ക്കണ്ട് സ്പര്‍ശിക്കാനാകുമെന്ന വിശ്വാസത്തിലാണ് ടിബറ്റന്‍ ജനത ജീവിച്ചുവന്നത്.

പാഞ്ചന്‍ ലാമയെ ചൈന തട്ടിക്കൊണ്ട് പോയെന്ന ഗൂഢാലോചന സിദ്ധാന്തം ഇക്കാലമത്രയും പ്രചരിച്ചിരുന്നത്. ഗെദുന്‍ ചോക്കി നിമയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ചൈന തയാറാകണമെന്ന യുഎസ് പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ചോക്കി ചൈനയില്‍ സാധാരണ പൗരനായി ജീവിക്കുന്നുവെന്ന് ചൈന മറുപടി പറഞ്ഞത്.

Story Highlights: 11th Panchen Lama leading normal life says china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here