Advertisement

66 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം പൈലറ്റ് സിഗരറ്റ് കത്തിച്ചത്; 2016ലെ അപകടത്തില്‍ വഴിത്തിരിവ്

April 27, 2022
2 minutes Read

2016ലെ ഈജിപ്ത്എയര്‍ MS804 വിമാനം അപകടത്തില്‍പ്പെട്ട് 66 പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കോക്ക്പിറ്റില്‍ വച്ച് പൈലറ്റ് ഒരു സിഗരറ്റിന് തീകൊളുത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുതിയ കണ്ടെത്തല്‍. ഫ്രഞ്ച് ഏവിയേഷന്‍ വിദഗ്ധര്‍ തയാറാക്കിയ 134 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ടിലാണ് പൈലറ്റിന്റെ ചെറിയ അശ്രദ്ധ 66 ജീവനുകള്‍ ഇല്ലാതാക്കിയതിനെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളത്. (2016 EgyptAir Crash: Fire was Caused By Pilot’s Cigarette)

യാത്രയ്ക്കിടെ ഈജിപ്ത്യന്‍ പൈലറ്റുമാര്‍ സ്ഥിരമായി പുകവലിക്കാറുണ്ടെന്നും അവര്‍ക്കതിന് അനുമതിയുണ്ടായിരുന്നെന്നുമുള്ള വിവരങ്ങളും റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പൈലറ്റ് സിഗരറ്റ് കത്തിച്ചതോടെ കോക്ക്പിറ്റിലാകെ തീപടര്‍ന്നെന്നും ഇത് വിമാനം തകരുന്നതിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാരിസില്‍ നിന്നും കെയ്‌റോയിലേക്കുള്ള യാത്രയ്ക്കിടെ 2016 മെയ് 19നാണ് വിമാനപകടം ഉണ്ടാകുന്നത്. യാത്രാമധ്യേ ദുരൂഹ സാഹചര്യത്തില്‍ ക്രീറ്റ് ദ്വീപിന് സമീപം കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചിരുന്നു. ലോകത്തെ നടുക്കിയ അപകടത്തിന് പിന്നില്‍ തീവ്രവാദി ആക്രമണമാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Story Highlights: 2016 EgyptAir Crash: Fire was Caused By Pilot’s Cigarette

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top