ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായി ബെൻ സ്റ്റോക്സിനെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ടീം നായകനായി ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിനു പകരക്കാരനായാണ് ബെൻ സ്റ്റോക്സ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക. ഇക്കാര്യം ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ആഴ്ച തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വൈസ് ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് തന്നെ നായകനാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ സാധൂകരിക്കുന്നതാണ് പുതിയ വാർത്തകൾ.
ഇന്ത്യയുടെ മുൻ പരിശീലകൻ ഗാരി കേസ്റ്റൻ ടീമിൻ്റെ മുഖ്യ പരിശീലകനാവുമെന്നും സൂചനയുണ്ട്. റെഡ് ബോൾ, വൈറ്റ് ബോൾ ടീമുകൾക്ക് വ്യത്യസ്ത പരിശീലകരാവും.
Story Highlights: ben stokes england test captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here