‘ഇന്ധനവില നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ കുറ്റം സംസ്ഥാനങ്ങള്‍ക്ക് മേല്‍ ചാരുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത

കേരളത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ സഹായം നല്‍കുന്നെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് മമത കേന്ദ്രത്തെ കടന്നാക്രമിച്ചത്. ഇന്ധനവില നിയന്ത്രിക്കാനാകാതെ കുറ്റം സംസ്ഥാനങ്ങള്‍ക്ക് മേല്‍ ചാര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി വിവേചനം കാണിക്കുന്നുവെന്ന് മമത ചൂണ്ടിക്കാട്ടി. (mamata banerjee slams narendra modi on fuel prices)
എന്റെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 3 വര്‍ഷമായി ഞാന്‍ പെട്രോളിന് 1 രൂപ സബ്സിഡി നല്‍കുന്നു, ഞങ്ങളുടെ സര്‍ക്കാരിന് 1500 കോടി രൂപയുടെ നഷ്ടമുണ്ടായി. നിങ്ങള്‍ അത് കണ്ടില്ലെന്ന് നടിക്കുന്നു. 97,000 കോടി രൂപയാണ് ഇനിയും കേന്ദ്രത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടാനുള്ളത്. മമത പറഞ്ഞു. നികുതി വരുമാനം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമായി വീതിക്കാന്‍ സമ്മതമാണെങ്കില്‍ തങ്ങള്‍ നികുതി ഇനിയും കുറയ്ക്കാമെന്നും മമത ചൂണ്ടിക്കാട്ടി.
Read Also : കോഴിക്കോട് വീണ്ടും ഷിഗെല്ല
ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അര്‍ഹതയില്ലാത്ത നികുതിയാണ് പിരിക്കുന്നത്. അത് അവസാനിപ്പിക്കണം. പ്രധാനമന്ത്രി രാഷ്ട്രീയം പറയരുതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മഹാരാഷ്ട്രയും രംഗത്തെത്തി. കേന്ദ്രം ഈടാക്കുന്നത് ഉയര്‍ന്ന നികുതിയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ധനനികുതിയില്‍ 68 ശതമാനവും ലാഭിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും ശിവസേന തിരിച്ചടിച്ചു.
ഇന്ധനനികുതി കുറയ്ക്കണമെന്നാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Story Highlights: mamata banerjee slams narendra modi on fuel prices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here