സെക്രട്ടേറിയറ്റിലെ പുതിയ ആക്‌സസ് കൺട്രോൾ സംവിധാനത്തിനെതിരെ പ്രതിഷേധം

സെക്രട്ടേറിയറ്റിലെ പുതിയ ആക്‌സസ് കൺട്രോൾ സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തം. സർക്കാർ നടപടിക്ക് എതിരെ പണിമുടക്കിലേക്കെന്ന് പ്രതിപക്ഷ സംഘടനകൾ. ഡോർ പഞ്ചിംഗ് വ്യക്തി സ്വതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടിഎന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനും ട്വന്റിഫോറിനോട് പറഞ്ഞു. ( protest against secretariat access control system )
ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസവും പഞ്ച് ചെയ്ത് മുങ്ങുന്ന ഉദ്യോഗസ്ഥരെ പൂട്ടാനുമാണ് സർക്കാർ പുതിയ ആക്‌സസ് കൺട്രോൾ സംവിധാനം കൊണ്ടുവരുന്നത്. എന്നാൽ ന്ിലവിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന് പുറമെ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരത്തിന് എതിരെയാണ് ഭരണ പ്രതിപക്ഷ സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയത്. ജീവനക്കാരുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറിയുള്ള സർക്കാർ തീരുമാനം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പണിമുടക്ക് ഉൾപ്പടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നുമാണ് പ്രതിപക്ഷ സംഘടനകളായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നിലപാട്.
പുതിയ ഡോർ പഞ്ചിംഗ് സിസ്റ്റത്തിന് എതിരെ കടുത്ത അതൃപ്തിയാണ് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്‌ളോയിസ് അസോസിയേഷനുമുള്ളത്. ജീവനക്കാരെ ബന്ധിയാക്കിയുള്ള ആക്‌സസ് കൺട്രോൾ സംവിധാനം പ്രായോഗികമല്ലെന്നും സംഘടനാ നേതാക്കൾ പറഞ്ഞു
എന്തായാലും സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് കർക്കശമാക്കാനുള്ള തീരുമാനമാവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഒരു കോടി 97 ലക്ഷം മുടക്കിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. മെയ് ആദ്യവാരത്തോടെ ഇത് പ്രവർത്തനക്ഷമമാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
Story Highlights: protest against secretariat access control system
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here