അക്ഷയ് കുമാറിന്റെ രാംസേതു ദീപാവലിക്ക് തീയറ്ററുകളിൽ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകൻ

അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രം രാംസേതു ഈ വർഷം ദീപാവലിക്ക് തീയറ്ററുകളിലെത്തും. അക്ഷയ് കുമാർ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇമേജും താരം പങ്കുവച്ചു. അഷയ് കുമാറിനൊപ്പം ജാക്വലിൻ ഫെർനാണ്ടസും നുസ്റത് ബറൂച്ചയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.
ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചിത്രത്തിൻ്റെ നിർമാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. പരമാണു, തേരേ ബിൻ ലാദൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനയ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നായകൻ അക്ഷയ് കുമാർ അടക്കം 45 അണിയറ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമാ ചിത്രീകരണം നിർത്തിയിരുന്നു. മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടി ആയി ഏപ്രിൽ അഞ്ചിന് നടത്തിയ കൊവിഡ് ടെസ്റ്റിലാണ് 45 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Story Highlights: akshay kumar ram setu diwali release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here