Advertisement

ദുബായ് സ്വിസ്സോടെല്‍ അല്‍ മുറൂജ് ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ തീപിടിത്തം

April 28, 2022
2 minutes Read

ബുര്‍ജ് ഖലീഫ പ്രദേശത്തെ സ്വിസ്സോടെല്‍ അല്‍ മുറൂജ് ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തലൂടെ 18 മിനിറ്റുകൊണ്ട് തീ അണച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ദുബായിലെ ഡൗണ്‍ ടൗണ്‍ ഏരിയയില്‍ കനത്ത കറുത്ത പുക പടരുന്നതായി ഓപ്പറേഷന്‍ റൂമിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാല് മിനിറ്റുകൊണ്ട് തന്നെ സബീല്‍, അല്‍ റാഷിദിയ, ബര്‍ഷ സ്റ്റേഷനുകളില്‍ നിന്നുള്ള അ്ഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി തീ നിയന്ത്രണവിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Read Also : മകന്റെ മൃതദേഹവുമായി ബൈക്കിൽ പിതാവ് സഞ്ചരിച്ചത് 90 കിലോമീറ്റർ; ഇത് ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത

ഹോട്ടലിന്റെ മേല്‍ക്കൂരയിലെ നിരവധി എയര്‍കണ്ടീഷണറുകള്‍ക്ക് തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേനാംഗങ്ങള്‍ ഹോട്ടലിലെ ആളുകളെ വേഗത്തില്‍ ഒഴിപ്പിച്ചിരുന്നു. ആളപായമോ പരുക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Story Highlights: Fire at Swissotel in Downtown Dubai sends smoke over city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top