സ്വര്‍ണക്കടത്ത്; ലീഗ് നേതാവിന്റെ മകന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്ന് ഡിസിസി പ്രസിഡന്റ്

ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും ഇയാളുടെ ചെലവിലാണ് തൃക്കാക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസ് പോലും പണിതതെന്നും കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സിപിഐഎം ലോക്കല്‍ കമ്മിറ്റിയുമായി ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. ഷാബിനും മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഐഎം ലോക്കല്‍ സെക്രട്ടറിയും മുന്‍ എ എക്സ് ഇയും ചേര്‍ന്നാണ് തൃക്കാക്കരയില്‍ പങ്ക് വച്ചവടം നടത്തുന്നത്. മുനിസിപ്പാലിറ്റിയിലെ ഒട്ടുമിക്ക കരാര്‍ ജോലികളും ഈ മൂവര്‍ സംഘമാണ് ഏറ്റെടുത്ത് നടത്തുന്നത്. യുഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം ഇവരുടേതടക്കം 47 ഓളം കരാര്‍ ജോലികള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് സിപിഐഎം കൗണ്‍സിലര്‍ ആയിരുന്നെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു ( league leader son DYFI activist ).
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷാബിന്റെയും ഡിവൈഎഫ്‌ഐ നേതാക്കളുടെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. കണ്ണൂര്‍ ജില്ലയിലെ അതെ രീതിയിലാണ് എറണാകുളത്തേയും ഡിവൈഎഫ്‌ഐയുടെയും പ്രവര്‍ത്തനം. പാര്‍ട്ടിയുടെ മറവില്‍ ഇവര്‍ നടത്തുന്ന സ്വര്‍ണ കടത്തും കുഴല്‍പ്പണ കടത്തും അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകളില്‍ സിപിഐഎമ്മിന് വേണ്ടി പണമിറക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഷാബിന് ലീഗുമായോ ലീഗിന്റെ ഏതെങ്കിലും ഘടകവുമായോ ബന്ധമോ ഭാരവാഹിത്വമോ ഇല്ല.
Read Also : ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ പിടിയില്‍
സ്വന്തം കണ്ണിലെ കരടെടുത്തതിന് ശേഷം മതി കോടിയേരി ബാലകൃഷ്ണന്‍ മറ്റുള്ളവരുടെ കണ്ണിലെ കോലെടുക്കാനെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം പിതൃത്വം ഏറ്റെടുക്കാതെ മുങ്ങിയ മകന്റെയും കര്‍ണാടകയിലെയും കേരളത്തിലെയും മയക്കുമരുന്ന് ഇടപാടിലെ നിര്‍ണായക കണ്ണി എന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയ മറ്റൊരു മകന്റെയും കാര്യത്തില്‍ തീരുമാനം എടുത്തിട്ട് മതി തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകന്റെ സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യാന്‍. കോടിയേരി കുടുംബത്തിന്റെ തട്ടിപ്പുകളാണ് ആദ്യം ചര്‍ച്ച ചെയ്യെണ്ടത്. തൃക്കാക്കരയില്‍ അതും തെരഞ്ഞെടുപ്പ് വിഷയമാണെന്ന് ഷിയാസ് പറഞ്ഞു.
Story Highlights: Gold smuggling; DCC president says son of league leader is a DYFI activist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here