Advertisement

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ പിടിയില്‍

April 28, 2022
1 minute Read
shabin arrested in gold smuggling case

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി ഷാബിന്‍ കസ്റ്റംസ് പിടിയിലായി. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

കടത്താനുപയോഗിച്ച സ്വര്‍ണത്തിന് പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇന്നലെ ഇബ്രാഹിംകുട്ടിയെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാബിനെ കസ്റ്റഡിയിലെടുത്തത്.

Story Highlights: shabin arrested in gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top