Advertisement

പാകിസ്താൻ വിദേശകാര്യമന്ത്രിയായി ബിലാവൽ ഭൂട്ടോ സത്യപ്രതിജ്ഞ ചെയ്തു

April 28, 2022
2 minutes Read

പാകിസ്താൻ്റെ വിദേശകാര്യമന്ത്രിയായി ബിലാവൽ ഭൂട്ടോ സർദാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ ഐവാൻ-ഇ-സദറിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ് ആരിഫ് അൽവി ബിലാവലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഷെഹ്‌ബാസും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാക്കളും ഉൾപ്പെടുന്ന ചെറിയ സദസ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ആയ ബിലാവൽ ആയിരിക്കും പുതുതായി അധികാരത്തിൽ വന്ന ഷെഹ്ബാസ് ഷെരീഫ് സർക്കാരിലെ വിദേശകാര്യ മന്ത്രി എന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇതാദ്യമായാണ് പാകിസ്താൻ സർക്കാരിലെ നിർണായക പദവിയിലേക്ക് ബിലാവൽ എത്തുന്നത്. ഫെഡറൽ മന്ത്രിയായുള്ള ആദ്യ ഊഴത്തിൽ തന്നെ വിദേശകാര്യവകുപ്പ് പോലെ നിർണായകപദവി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.

Read Also : കറാച്ചിയിൽ കാർ ബോംബ് സ്ഫോടനം; നാല് മരണം

കഴിഞ്ഞയാഴ്ച ലണ്ടനിൽ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിലാവൽ വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇമ്രാൻ സർക്കാർ വീണതിനെ തുടർന്ന് ഏപ്രിൽ 11-ന്
അധികാരമേറ്റ സഖ്യസർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ബില്ലാവലിൻ്റെ പിപിപി.

Story Highlights: Bilawal Bhutto Zardari takes oath as Pakistan’s foreign minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top