Advertisement

‘മൂല്യനിർണയ ചുമതലയിൽ നിന്ന് അധ്യാപകർ വിട്ടുനിൽക്കുന്നത് അച്ചടക്കലംഘനം’; മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

April 29, 2022
2 minutes Read
education ministry against teachers boycotting paper valuation

ഹയർസെക്കൻഡറി പരീക്ഷാ മൂല്യ നിർണയത്തിൽ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മൂല്യനിർണയചുമതലയിൽ നിന്ന് അധ്യാപകർ വിട്ടുനിൽക്കുന്നത് അച്ചടക്കലംഘനമാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ( education ministry against teachers boycotting paper valuation )

സർക്കാർ നൽകിയ ഉത്തര സൂചികയിലെ അപാകത ചൂണ്ടിക്കാണിച്ചാണ് രണ്ടാം ദിവസവും പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ചത്. ഒൻപത് ജില്ലകളിലാണ് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിച്ചത്. ചോദ്യം തയ്യാറാക്കിയ അധ്യാപകൻ നൽകുന്ന ഉത്തര സൂചിക പരിശോധിച്ച് 12 അധ്യാപകർ ചേർന്നാണ് മൂല്യനിർണ്ണയത്തിനുള്ള അന്തിമ ഉത്തരസൂചിക തയ്യാറാക്കുക. എന്നാൽ ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചികയാണ് മൂല്യ നിർണയത്തിനായി സർക്കാർ നൽകിയത്. ഇതിലെ പിഴവുകൾ ശ്രദ്ധയിൽ പെടുത്തിയെങ്കിലും മൂല്യ നിർണയം തുടരാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

തെറ്റിദ്ധാരണ കൊണ്ടാണ് അധ്യാപകർ ബഹിഷ്‌കരണം നടത്തുന്നതെന്നും, മൂല്യനിർണയത്തിൽ പങ്കെടുത്തില്ലെങ്കിൽ സർക്കാർ ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചു. അപാകതകൾ പരിഹരിക്കാതെ മൂല്യനിർണയം തുടരില്ലെന്ന നിലപാടിലാണ് അധ്യാപകർ.

അതേസമയം അധ്യാപകർ വിട്ടു നിൽക്കുന്നത് അച്ചടക്കലംഘനമാണെന്നും നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നും കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. ചുമതലപ്പെട്ട അധ്യാപകർ ഉടൻ ക്യാംപുകളിൽ റിപ്പോർട്ട് ചെയ്യണം. ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

Story Highlights: education ministry against teachers boycotting paper valuation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top