ഡല്‍ഹി ചുട്ടുപൊള്ളുന്നു; 72 വര്‍ഷക്കാലത്തിനിടെ ഏറ്റവും ചൂട് ഉയര്‍ന്ന രണ്ടാം ഏപ്രില്‍

രാജ്യതലസ്ഥാനമായ ഡല്‍ഹി കടന്നുപോകുന്നത് 72 വര്‍ഷക്കാലത്തെ ഏറ്റവും ചൂട് കൂടിയ രണ്ടാമത്തെ ഏപ്രിലിലൂടെ. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ ചൂട് ഈ വിധം ഉയരുന്നത്. 42 ഡിഗ്രി സെല്‍ഷ്യസാണ് നിലവില്‍ ഡല്‍ഹിയിലെ ശരാശരി താപനില. 43.5 ഡിഗ്രി സെഷ്യല്‍സ് വരെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (heat wave in delhi)
ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡല്‍ഹി ,രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ താപനില റെക്കോര്‍ഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓറഞ്ച്, യെല്ലോ അലര്‍ട്ടിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ .
2010 ല്‍ 43.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രില്‍ മാസത്തെ ഇതുവരെയുളള റെക്കോര്‍ഡ് ചൂട്. ഉച്ച സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ചൂട് കനത്തതോടെ യെല്ലോ അലേര്‍ട്ടിലാണ് ഡല്‍ഹി .ഡല്‍ഹിയില്‍ ഈ ആഴ്ച മുഴുവന്‍ പൊടിക്കാറ്റും , ഉഷ്ണതരംഗവും അനുഭവപ്പെടും. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.രണ്ട് ഡിഗ്രി വരെ ഉയര്‍ന്ന് അടുത്ത നാലു ദിവസം കൂടി ചൂട് കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മെയ് മൂന്നിന് ശേഷം മഴ ലഭിച്ചേക്കും. പഞ്ചാബ്, ഹരിയാന, ഒഡീഷ , ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്.വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.
Story Highlights: heat wave in delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here