‘പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ച് പോയാൽ എങ്ങനെ ശരിയാകും ?’; കണ്ണൂരിൽ കല്ലിടലിനെതിരെ പ്രതിഷേധം

കണ്ണൂരിൽ വീണ്ടും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് ഇന്ന് കല്ലിടുന്നത്. ( kannur protest against silverline survey )
‘പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ച് പോയാൽ എങ്ങനെ ശരിയാകും ? പുതിയ വീടാണ് ഇത്. പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ചിട്ട് ഇവിടെ നിന്ന് പോകാൻ പറഞ്ഞാൽ എങ്ങനെയാ ? നാലിരട്ടി നഷ്ടപരിഹാരം തരാമെന്ന് പറയുന്നതിൽ വിശ്വാസമില്ല. എത്ര കുടുംബങ്ങളെയാ ബാധിക്കുന്നത് ?’- മുല്ലപ്പറമ്പ് സ്വദേശിനി ചോദിക്കുന്നു. എത്രമാത്രം ഭൂമി ഏറ്റെടുക്കും, ഏത് വഴിയാണ് സിൽവർലൈൻ വരുന്നത്, നഷ്ടപരിഹാരം തുടങ്ങിയ നിരവധി ആശങ്കകൾ ഭൂവുടമകൾക്കുണ്ട്.
ഫൗണ്ടേഷൻ പ്രവർത്തികൾ പൂർത്തിയാക്കി നിർമാണം നടക്കുന്ന വീട്ടിലും സിൽവർലൈൻ സർവേ കല്ല് സ്ഥാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മണ്ഡലമാണ് മുഴുപ്പിലങ്ങാട് ഉൾപ്പെടുന്ന പ്രദേശം. 20 കിമി ഓളം സർവേ കൂടി കഴിഞ്ഞാൽ കണ്ണൂരിലെ സർവേ പൂർത്തിയാവും.
Story Highlights: kannur protest against silverline survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here