Advertisement

ദ്വിദിന സന്ദര്‍ശനത്തിനായി മമതാ ബാനര്‍ജി ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്ല

April 29, 2022
1 minute Read
mamata banerjee visit delhi no meeting with modi

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല. നാളെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തുന്നത്.

ഇന്ന് രാത്രിയെത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നാളത്തെ സമ്മേളനത്തിന് ശേഷം ഉടന്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങും. ഈദ് നമസ്‌ക്കാരത്തിലും, അക്ഷയ ത്രിതീയ ആഘോഷങ്ങളിലും സംബന്ധിക്കാനാണ് ഉടന്‍ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

Story Highlights: mamata banerjee visit delhi no meeting with modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top