Advertisement

സ്ത്രീകൾ മാത്രമുള്ള വീടുകളിൽ മോഷണം; ഒടുവിൽ പൊലീസിന്റെ വലയിൽ

April 29, 2022
2 minutes Read
crime

സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച് രാത്രിയിൽ മോഷണം നടത്തുന്നയാൾ ഒടുവിൽ പൊലീസിന്റെ വലയിലായി. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലാണ് സംഭവം. മാമ്പള്ളി മുണ്ടുതുറ വീട്ടിൽ സൈജു എന്നറിയപ്പെടുന്ന ബൈജുവാണ് (42) പിടിയിലായത്. ഇയാളെ അഞ്ചുതെങ്ങ് പൊലീസ് പെരുമാതുറ ഹാർബറിൽ നിന്ന് സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം 25-ാം തീയതി രാത്രി വീടുകയറി മോഷണം നടത്തുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. തുടർന്ന് എൺപതു വയസുകാരിയായ വയോധികയെ ക്രൂരമായി ആക്രമിച്ച ശേഷം ബൈജു ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം ഇയാൾക്കായി പൊലീസ് വല വിരിച്ചിരിക്കുകയായിരുന്നു.

Read Also : സൗദിയിൽ വൻ മോഷണം; 4 പേർ അറസ്റ്റിൽ

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എസ്. എച്ച്. ഒ ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസെത്തുമ്പോൾ ആദ്യം ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷയില്ലെന്ന് മനസിലായതോടെ പ്രതി അക്രമാസക്തനാവുകയും പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസുകാർ ഏറെ പണിപ്പെട്ടാണ് പെരുമാതുറ ഹാർബറിൽ നിന്ന്
ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബൈജുവിനെ റിമാൻഡ് ചെയ്തു.

Story Highlights: Man arrested for burglary of women’s homes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top