തിരുവനന്തപുരം ചെറുന്നിയൂരിൽ അമ്മയും കുഞ്ഞും തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം ചെറുന്നിയൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. ശരണ്യ (25), രണ്ടരവയസുകാരിയായ മകൾ നക്ഷത്ര എന്നിവരാണ് മരിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ശരണ്യയുടെ ഭർത്താവ് സുജിത്ത് സ്ഥിരം മദ്യപാനിയാണെന്നും ശരണ്യയെ മർദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : അട്ടപ്പാടിയിൽ കുഞ്ഞ് മരിച്ചത് മുലപ്പാൽ ശ്വാസനാളത്തിൽ കയറി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഇവരുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് വൈകിട്ടാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. അതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. മുമ്പും ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.
Story Highlights: Mother and child hanged in Cherunniyoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here