ധർമ്മടത്ത് സിൽവർലൈൻ സര്‍വ്വേക്കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥർ മടങ്ങി

കണ്ണൂര്‍ ധര്‍മ്മടത്ത് കനത്ത പ്രതിഷേധമുണ്ടായതോടെ സിൽവർലൈൻ സര്‍വ്വേക്കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥർ മടങ്ങി. നേരത്തേ കല്ലിടലിനിടെ സര്‍വേ എഞ്ചിനീയര്‍ക്ക് മര്‍ദനമേറ്റിരുന്നു. ധര്‍മ്മടം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കല്ലിടല്‍ പുരോഗമിക്കുന്നതിനിടെ കടുത്ത പ്രതിഷേധമാണ് സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഉയര്‍ത്തുന്നത്. നാട്ടുകാര്‍ പലതവണ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. പൊലീസ് നാട്ടുകാരുമായി ബലപ്രയോഗത്തിന് മുതിര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.
Read Also : ‘സിൽവർലൈൻ ഭാവിയിൽ ഫീഡർ ലൈനായി മാറും’ : സുബോധ് ജെയിൻ
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് ഇന്ന് കല്ലിടാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വലിയ പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്ത് നിന്ന് ഉയർന്നത്. ‘പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ച് പോയാല്‍ എങ്ങനെ ശരിയാകും ? പുതിയ വീടാണ് ഇത്. പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ചിട്ട് ഇവിടെ നിന്ന് പോകാന്‍ പറഞ്ഞാല്‍ എങ്ങനെയാ ? നാലിരട്ടി നഷ്ടപരിഹാരം തരാമെന്ന് പറയുന്നതില്‍ വിശ്വാസമില്ല. എത്ര കുടുംബങ്ങളെയാ ബാധിക്കുന്നത് ?’. ഈ ചോദ്യങ്ങൾ മുല്ലപ്പറമ്പ് സ്വദേശിനിയുടേതാണ്.
എത്രമാത്രം ഭൂമി ഏറ്റെടുക്കും, ഏത് വഴിയാണ് സില്‍വര്‍ലൈന്‍ വരുന്നത്, നഷ്ടപരിഹാരം തുടങ്ങിയ നിരവധി ആശങ്കകള്‍ ഭൂവുടമകള്‍ക്കുണ്ട്.
മുഖ്യമന്ത്രിയുടെ മണ്ഡലമാണ് മുഴുപ്പിലങ്ങാട് ഉള്‍പ്പെടുന്ന പ്രദേശം. 20 കിമി ഓളം സര്‍വേ കൂടി കഴിഞ്ഞാല്‍ കണ്ണൂരിലെ സര്‍വേ പൂര്‍ത്തിയാവും.
Story Highlights: Protest against Silverline Survey at Dharmadam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here