സന്തോഷ് ട്രോഫിയില്‍ എതിരാളിയെ കാത്ത് കേരളം; ഇന്ന് മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. വെകീട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്.
Read Also : സന്തോഷ് ട്രോഫി: സൂപ്പർ സബ് ജെസിൻ; നേടിയത് അഞ്ച് ഗോളുകൾ; കേരളം ഫൈനലിൽ
ഇന്നലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ കര്‍ണാടകയെ മൂന്നിനെതിരെ 7 ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളത്തിന്റെ ജയം. ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് കേരളം തിരികെവന്നത്. കേരളത്തിനായി ജെസിന്‍ അഞ്ച് ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയാണ് ജെസിന്‍ അസാമാന്യ പ്രകടനം നടത്തിയത്.
Story Highlights: santhosh trophy west bengal against manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here